കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; ബി.എഡ്. പ്രവേശനം രണ്ടാം അലോട്ട്മെന്റ്

ബി.എഡ്. പ്രവേശനം രണ്ടാം അലോട്ട്മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021-23 വര്‍ഷത്തെ ബി.എഡ്. പ്രവേശനം രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്സൈറ്റിലെ (admission.uoc.ac.in) ബി.എഡ്. ലോഗിനില്‍ അലോട്ട്മെന്റ് പരിശോധിക്കാം. ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവര്‍ 16-ന് വൈകീട്ട് 3 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടയ്ക്കണം. സ്ഥിരപ്രവേശനം 12 മുതല്‍ 16 വരെ നടക്കും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ചവര്‍ വീണ്ടും അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവര്‍ അഡ്മിറ്റ് കാര്‍ഡെടുത്ത് കോളേജുമായി ബന്ധപ്പെട്ട് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യാവുന്നതാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദു ചെയ്യാതേയും സ്ഥിരപ്രവേശനം എടുക്കാവുന്നതാണ്. ക്വാറന്റൈനിലുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ പ്രവേശനം നേടുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

പി.ജി. പ്രവേശനം ട്രയല്‍ അലോട്ട്മെന്റ്

2021-22 അദ്ധ്യയനവര്‍ഷത്തെ പി.ജി. പ്രവേശനം ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്സൈറ്റിലെ (admission.uoc.ac.in) സ്റ്റുഡന്റ്സ് ലോഗിനില്‍ അലോട്ട്മെന്റ് പരിശോധിക്കാം. ഒന്നാം അലോട്ട്മെന്റ് 15-ന് പ്രസിദ്ധീകരിക്കു. ഫോണ്‍ : 0494 2407016, 7017

ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗില്‍
സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 22-ന് തുടങ്ങുന്ന പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ സെന്ററില്‍ നേരിട്ട് വന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. ഫോണ്‍ 9846149276, 8547684683.

അഫ്സലുല്‍ ഉലമ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ അഫ്സലുല്‍ ഉലമ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 18-ന് രാവിലെ 9.30-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.

സര്‍വകലാശാലയില്‍ 27-ന് തൊഴില്‍ മേള

കാലിക്കറ്റ് സര്‍വകലാശാലാ പ്ലെയ്സ്മെന്റ് സെല്‍ സര്‍വകലാശാലാ കാമ്പസില്‍ 27-ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഐ.ടി., ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, എഡ്യുക്കേഷന്‍, മീഡിയ, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. ഫോണ്‍ – 9388183944, 9497192730,

ഗ്രേഡ്കാര്‍ഡ് വിതരണം

രണ്ടാം വര്‍ഷ അഫ്സലുല്‍ ഉലമ മാര്‍ച്ച് 2021 പരീക്ഷയുടെ ഗ്രേഡ്കാര്‍ഡും പരീക്ഷക്ക് വേണ്ടി സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് കൈപ്പറ്റേണ്ടതാണ്.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020, 2012 സ്‌കീം റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടേയും 2004 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ നവംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്സ്‌റ്റൈല്‍ ഡിസൈനിംഗ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം, ബി.ഐ.ഡി. 1, 2, 5, 6 സെമസ്റ്റര്‍, യഥാക്രമം നവംബര്‍ 2016, ഏപ്രില്‍ 2017, നവംബര്‍ 2017, ഏപ്രില്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top