കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

പരീക്ഷകള്‍ റദ്ദ് ചെയ്തു

കാലിക്കറ്റ് സര്‍വ്വകലാശാല ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിടെക്/പാര്‍ട്ട്‌ടൈം ബിടെക് സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷയുടെ (2009 സ്‌കീം, 2012-13 പ്രവേശനം ) മാര്‍ച്ച് 10ാം തിയതി മുതല്‍ 22 വരെ നടത്തിയ താഴെ പറയുന്ന പരീക്ഷകള്‍ റദ്ദ് ചെയ്തിരിക്കുന്നു.

പത്താം തിയതിയിലെ എഞ്ചിനീയറിങ്ങ് മാത്തമാറ്റിക്‌സ് -2, 15ാം തിയതിയിലെ എഞ്ചിനീയറിങ്ങ് ഫിസിക്‌സ് , 17ാം തിയതിയിലെ എഞ്ചിനീയറിങ്ങ് കെമിസ്ട്രി, 19ാം തിയതിയിലെ എഞ്ചിനീയറിങ്ങ് മെക്കാനിക്‌സ്, 22ാം തിയതിയിലെ ബോസിക്‌സ് ഓഫ് സിവില്‍ ആന്റ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങും , ഹ്യൂമാനിറ്റീസ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും. പുതിയ തിയതി പിന്നീട് അറിയിക്കും.

അന്തര്‍കലാലയ മത്സരം മാറ്റിവെച്ചു

കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ 21മുതല്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കാലിക്കറ്റ് സര്‍വ്വകലാശാലയുടെ എല്ലാ അന്തര്‍ കലാലയ കായിക മത്സരങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്ദലുല്‍ ഉലമ/ബിഎസ്എസി (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വ്വകലാശാല ആറാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് ഡിസംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

പ്രൊജക്റ്റ് സമര്‍പ്പണവും വൈവയും മാറ്റി

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ വിവിധ സ്റ്റഡിസെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറാം സെമസ്റ്റര്‍ (2018 പ്രവേശനം ) വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 21 മുതല്‍ ഏപ്രില്‍ 25 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രൊജക്റ്റ് സമര്‍പ്പണവും വൈവയും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

 

Share news
error: Content is protected !!
Scroll to Top