കാലിക്കറ്റ് സർവകലാശാല; ഡോ. വി.ജെ. ഫിലിപ്പിന്റെ നിര്യാണത്തിൽ അനുശോചിച്ചു


ഡോ. വി.ജെ. ഫിലിപ്പിന്റെ നിര്യാണത്തിൽ അനുശോചിച്ചു

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് പ്രൊഫസറും ബയോടെക്‌നോളജി പഠനവകുപ്പ് സ്ഥാപക മേധാവിയുമായ ഡോ. വി.ജെ. ഫിലിപ്പിന്റെ നിര്യാണത്തിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അനുശോചിച്ചു. ചെന്നൈ ലയോള കോളേജിൽനിന്ന് എം.എസ് സി. ബോട്ടണി, മദ്രാസ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി. എന്നിവ നേടിയ ഡോ. വി.ജെ. ഫിലിപ്പ് 1968-ൽ കാലിക്കറ്റ് സർവകലാശാലയിലെ ആദ്യ പഠനവകുപ്പുകളിലൊന്നായ ബോട്ടണി പഠനവകുപ്പിൽ അധ്യാപകനായി പ്രവേശിച്ചു. 1995-ൽ ആരംഭിച്ച ബയോടെക്‌നോളജി പഠനവകുപ്പിന്റെ പ്രഥമമേധാവിയായി. യുനെസ്‌കോ വിദഗ്ധനെന്ന നിലയിൽ ശ്രീലങ്ക, വെനസ്വേല എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. നിരവധി അന്താരാഷ്ട്ര ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവകലാശാലാ സർവീസിൽ നിന്ന് 1999-ലാണ് വിരമിച്ചത്.

സ്റ്റാഫ് നഴ്സ് വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ഹെൽത് സെന്ററിൽ കരാറടിസ്ഥാനത്തിലുള്ള സ്റ്റാഫ് നേർസ് നിയമനത്തിനായി നവംബർ ഒന്നിന് നടത്താനിരുന്ന വാക് – ഇൻ – ഇന്റർവ്യൂതീയതി പുതുക്കിയത് പ്രകാരം ഒക്ടോബർ 24-ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വിജ്ഞാപനപ്രകാരമുള്ള അസൽ യോഗ്യതാ രേഖകൾ സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ ഹാജരാകണം.

ഹാൾടിക്കറ്റ്

ഒക്ടോബർ 30-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (CBCSS-UG) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., (CUCBCSS-UG) ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ (CBCSS) ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025, ബി.എ. മൾട്ടിമീഡിയ (2019 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.പി.എഡ്. ( 2024 പ്രവേശനം ) നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top