HIGHLIGHTS : Bus employee arrested with MDMA
കോഴിക്കോട് : ബംഗളുരുവില്‍നിന്ന് മയ ക്കുമരുന്ന് കോഴിക്കോട്ടെ ത്തിച്ച് വില്‍ക്കുന്ന ബസ് ജീവനക്കാരന്‍ ഫറോക്ക് പൊലീസിന്റെ പിടിയില്‍. കോഴിക്കോട് സിറ്റി – ഫാ റൂഖ് കോളേജ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനായ ചെറുക്കുറ്റിവയല്‍ കളത്തുംപടി വീട്ടില്‍ ബിജുവില്‍നിന്നാണ് 30 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്.
ബംഗളൂരുരില്‍നിന്ന് വലിയ തോതില്‍ മയക്കുമരുന്ന് എത്തി ച്ച് ചില്ലറ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടികൂടിയ പ്രതി.
ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതി മയക്കുമരുന്ന് വില്‍ പ്പന നടത്തുന്നതായു ള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച വൈകിട്ട് രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പി ല്‍നിന്ന് മയക്കുമരുന്ന് വില്‍പ്പനക്കിടെ പിടികൂടിയത്.
ഫറോക്ക് എസ്‌ഐ ആര്‍ എസ് വിനയന്‍, സ്‌പെഷല്‍ ബ്രാ ഞ്ച് എസ്‌ഐ പി സി സുജിത്ത്, സിപിഒമാരായ അഷ്‌റഫ്, സുമേ ഷ്, സുഗേഷ്, അനീഷ്, മധുസുദ നന്‍, സനീഷ് എന്നിവര്‍ ചേര്‍ ന്നാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു