HIGHLIGHTS : Boat capsized in waves; fishermen injured
പരപ്പനങ്ങാടി:മത്സ്യബന്ധനത്തിനിടെ തിരയില്‍പ്പെട്ട് വള്ളം തകര്‍ന്നു. അപകടത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കിഴക്കന്റെ പുരയ്ക്കല്‍ ഫവാസ്(23), തന്‍സീര്‍ ടി പി(21),കോട്ടക്കണ്ടി അബ്ദുള്‍ ഖാദര്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് പകല്‍ 10.30 ഓടെയാണ് കടലുണ്ടി ആനങ്ങാടി ഭാഗത്തുള്ള ഹുദ വള്ളം പരപ്പനങ്ങാടി ഭാഗത്ത് വെച്ച് തിരയില്‍പ്പെട്ട് തകര്‍ന്നുപോയത്. തിരയില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി പരപ്പനങ്ങാടിയിലെയും കോട്ടക്കലിലെയും വിവിധ സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏകദേശം മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
തകര്‍ന്ന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സദ്ദാംബീച്ചില്‍ കരയില്‍ കയറ്റയിട്ടിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


