പട്ടത്തിന്റെ നൂല്‍ കുരുങ്ങി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ലഖ്‌നോ: പട്ടത്തിന്റെ നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ തലമദാഗി ബ്രിഡ്ജിനു സമീപമാണ് അപകടം. 48കാരനായ സഞ്ജുകുമാര്‍ ഹൊസമനിയാണ് മരിച്ചത്. പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ ഉടക്കിയതിനെ തുടര്‍ന്ന് ഗുരുതരമായി മുറിവേറ്റ് ബൈക്ക് യാത്രികന്‍ നിലത്തുവീണ, ഇതുവഴിയെത്തിയവര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ആംബുലന്‍സ് വിളിച്ചുവരുത്തുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും ചോരവാര്‍ന്നു മരിക്കുകയായിരുന്നു.

പെട്ടെന്ന് പൊട്ടിപ്പോവാതിരിക്കാന്‍ ഇപ്പോള്‍ നൈലോണ്‍ നൂലുകളാണ് പട്ടം പറത്താന്‍ ഉപയോഗിക്കുന്നത്. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നത്.ഇത്തരം നൂലുകള്‍ കഴിഞ്ഞദിവസം മധ്യപ്രദേശ് ഹൈക്കോടതി നിരോധിച്ചിരുന്നു. രണ്ടുപേരുടെ മരണത്തെ തുടര്‍ന്നാണ് നടപടി.

ബൈക്ക് യാത്രികര്‍ക്ക് ഈ നൂലുകള്‍ പെട്ടെന്ന് കാണാന്‍ സാധിക്കാതെ വരികയും ഇത് ഇവരുടെ കഴുത്തിലും മറ്റും ഉടക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അപകടങ്ങളില്‍പെട്ട് നിരവധി പേര്‍ക്ക് പോയവര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top