ബീഹാറില്‍ കുഴിബോംബ് പൊട്ടി രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

naxal_attck_mapപാട്‌ന : ബീഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമുയിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പട്രോളിംഗ് നടത്തുകയായിരുന്ന ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് പുലര്‍ച്ചെ ഇവിടെ സ്ഥാപിച്ചിരുന്ന കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. പരിക്കേറ്റ ജവാന്‍മാരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റുകള്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സുരക്ഷ പരിശോധനക്കിടയില്‍ ബീഹാറിലെ ഔറംഗബാദില്‍ നിന്നും കണ്ടെടുത്ത കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനിടയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 3 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം നടത്തിയ തെരച്ചിലില്‍ വ്യാപകമായ കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top