ജാതി കേരളം മറന്ന മലയാളത്തിന്റെ ആദ്യ നായിക റോസിക്ക്‌ ഈ പുരസകാരം ;വേറിട്ട നിലപാട്‌ പറഞ്ഞ്‌ മികച്ച നടി കനി കുസൃതി

മലയാള സിനിമ മറന്നുപോയ മലയാളത്തിലെ ആദ്യനായിക റോസിക്കാണ്‌ എന്റെ അവാര്‍ഡ്‌ താന്‍ സമര്‍പ്പിക്കുന്നതെന്ന്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ്‌ നേടിയ കനി കുസൃതി. അവാര്‍ഡ്‌ ലഭിച്ച ശേഷം റിപ്പോര്‍ട്ടര്‍ ടിവിക്കനുവദിച്ച അഭിമുഖത്തിലാണ്‌ കനി ഇക്കാര്യം പറഞ്ഞത്‌.

മലയാളത്തിലെ ആദ്യത്തെ നടിയെന്ന്‌ പറയുന്നത്‌ ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ദളിത്‌ സ്‌ത്രീയാണ്‌. അവരൊരു അപ്പര്‍കാസ്റ്റ്‌ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ ഈ നാട്ടില്‍ നിന്നു തന്നെ പറഞ്ഞുവിട്ട ചരിത്രമാണുള്ളത്‌. ഇപ്പോഴും മുഖ്യധാരയിലുള്ള നായികനിരയിലാണെങ്ങിലും, മുഖ്യധാരാ കഥാപാത്രങ്ങളാണെങ്ങിലും ജാതിപരമായിട്ടുള്ള വിവേചനമുള്ളത്‌ പോലെയാണ്‌ തനിക്ക്‌ തോന്നിയിട്ടുള്ളതെന്ന്‌ കിനി കുസൃതി പറഞ്ഞു.

ബിരിയാണി എന്ന ചിത്രത്തിലെ മുഖ്യ വേഷം അവതരിപ്പിച്ചതിനാണ്‌ കനിക്ക്‌ അവാര്‍ഡ്‌ ലഭിച്ചത്‌. സംവിധായകന്‍ സജിത്‌ ബാബുവാണ്‌ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സഹായിച്ചതെന്ന്‌ കനി പറഞ്ഞു.

Share news
 • 37
 •  
 •  
 •  
 •  
 •  
 • 37
 •  
 •  
 •  
 •  
 •