ബേലൂര്‍ മഖ്ന ദൗത്യം ഇന്ന് തുടരും ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മാനന്തവാടി: മാനന്തവാടിയില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ മാനന്തവാടി മേഖലയിലെ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

അതേസമയം, കാട്ടാനയുടെ സാന്നിധ്യമുള്ള മാനന്തവാടിയില്‍ രാത്രിയിലും വനംവകുപ്പിന്റെ 13 ടീമും പൊലീസിന്റെ അഞ്ച് ടീമും പട്രോളിംഗ് നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. നൈറ്റ് വിഷന്‍ ഡ്രോണ്‍ നിരീക്ഷണവും ജിപിഎസ് ആന്റിന റിസീവര്‍ സിഗ്നലും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

‘ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും ആനയുടെ സഞ്ചാര ദിശ നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പ് ചുമതലപ്പെടുത്തിയ 13 ടീമും പൊലീസിന്റെ പട്രോളിംഗ് ടീമും രംഗത്തുണ്ടാകും. ജനവാസ മേഖലകളില്‍ ഈ ടീമിന്റെ മുഴുവന്‍ സമയ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്.

അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍. സലീം, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കുറിച്ചാട്- 9747 012 131, രാകേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ബേഗൂര്‍- 8547 602 504, സുനില്‍ കുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, തോല്‍പ്പെട്ടി- 9447 297 891, രതീഷ്, എസ്എഫ്ഒ- 9744 860 073. വനം വകുപ്പിന്റെ ഒരു ടീമില്‍ 6 മുതല്‍ 8 വരെ അംഗങ്ങള്‍ ഉണ്ടായിരിക്കും. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് എന്നിവര്‍ നേതൃത്വം നല്‍കും.’ ഇവ കൂടാതെ നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ആര്‍.ആര്‍.ടികള്‍ സ്ഥലത്ത് എത്തുമെന്നും മന്ത്രി അറിയിച്ചു.മാനന്തവാടി: ആളെക്കൊല്ലി മഖ്നയെ മയക്കു വെടിവച്ചു പിടിക്കാനുള്ള ഇന്നലത്തെ ശ്രമം ഫലിച്ചില്ല. കുംകി ആനകളുമായി വെറ്ററിനറി ടീം കാട്ടിലേക്ക് എത്തിയപ്പോള്‍ ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായെന്നു സിസിഎഫ് കെ എസ് ദീപ വ്യക്തമാക്കി. ദൗത്യം ഇന്ന് രാവിലെ വീണ്ടും തുടങ്ങും.

മഖ്‌നയെത്തേടി രാവിലെ തന്നെ ആര്‍ആര്‍ടി സംഘം ഇറങ്ങിയിരുന്നു. വയനാട് വന്യജീവി സങ്കേതത്തിനകത്തെ മണ്ണുണ്ടിയില്‍ ആനയുണ്ടെന്ന് സിഗ്‌നല്‍ ലഭിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. പിന്നാലെ തെരച്ചില്‍ ആരംഭിച്ചു. ആന മണ്ണുണ്ടി കോളനി പരിസരം താണ്ടി നേരെ ഉള്‍ക്കട്ടിലേക്ക് നീങ്ങി. സമയം 11.45 ആയപ്പോള്‍ ആന വീണ്ടും സാന്നിധ്യം അറിയിച്ചു. കാട്ടിക്കുളം ബാവലി റോഡില്‍ ആനപ്പാറയ്ക്ക് അടുത്ത കാട്ടിലുണ്ടെന്നായിരുന്നു സിഗ്‌നല്‍. ട്രാക്കിങ് ടീം ആനയെ കാണുകയും വെറ്ററിനറി സജ്ജമാകുകയും ചെയ്തു. കുംകികളെ ഇറക്കി, ദൗത്യ സംഘം രണ്ടരയോടെ കാട്ടിലെത്തി. വാഹനങ്ങളുള്‍പ്പെടെ തടഞ്ഞ് പൊലീസും തയ്യാറായി. എന്തും എപ്പോഴും സംഭവിക്കാം എന്നാ അവസ്ഥയില്‍ നിന്നും മയക്കാന്‍ നിറച്ച സിറിഞ്ചിന്റെ മുന്നില്‍ നിന്നും ആന ഒഴിഞ്ഞു മാറി കാട്ടില്‍ മറഞ്ഞു.

ആളെക്കൊല്ലി കാട്ടാന നീങ്ങിയത് മണ്ണുണ്ടിയിലേക്കാണ്. വെറ്ററനറി ടീമും സ്ഥലത്ത് എത്തി. 4.25 ഓടെ സിഗ്‌നല്‍ ലഭിച്ചു. എന്നാല്‍ അവിടെയും ഭാഗ്യം മോഴയെ തുണച്ചു. ദൗത്യ സംഘം കാട് ഇറങ്ങിയത്തോടെ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ഇതിനിടയില്‍ ബാവലിയയില്‍ ഡിഎഫ്ഒയെ തടഞ്ഞു. മാരത്തോന്‍ ചര്‍ച്ച നടത്തി എല്ലാം ഒന്നയഞ്ഞപ്പോള്‍ മേഖല ഇരുട്ടിലായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top