Section

malabari-logo-mobile

ബഹ്‌റൈനില്‍ ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് പിഴ അടച്ചവര്‍ക്കു മാത്രം

HIGHLIGHTS : മനാമ: വിസാ കാലാവധി കഴിഞ്ഞ ശേഷമുളള കാലയളവിലെ പിഴ പൂര്‍ണമായും അടച്ചവര്‍ക്ക് മാത്രമായിരിക്കും ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക എന്ന് അധ...

മനാമ: വിസാ കാലാവധി കഴിഞ്ഞ ശേഷമുളള കാലയളവിലെ പിഴ പൂര്‍ണമായും അടച്ചവര്‍ക്ക് മാത്രമായിരിക്കും ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക എന്ന് അധികൃതര്‍. ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് അഥോറിട്ടി(എല്‍.എം.ആര്‍.ഏ)യാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിസാ കലാവധി കഴിഞ്ഞശേഷം രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നവര്‍ക്ക് മാത്രമാണ് ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍ക്കാന്‍ കഴിയുക.

ഫ്‌ളക്‌സിബിള്‍ വര്‍ക്ക്, ഫളക്‌സിബിള്‍ ഹോസ് പിറ്റാലിറ്റി വര്‍ക്കര്‍ എന്നിങ്ങനെ രണ്ടു തരം വര്‍ക് പെര്‍മിറ്റുകള്‍ മാത്രമാണ് അനുവദിക്കുക. കഫ്റ്റീരിയ, റസ്റ്റോറന്റ്, ഹോട്ടല്‍, സലൂണ്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഫ്‌ളക്‌സിബിള്‍ ഹോസ്പിറ്റാലിറ്റി വര്‍കര്‍ പെര്‍മിറ്റ് നല്‍കുന്നത്. ഇവര്‍ പ്രത്യേക മെഡിക്കല്‍ ടെസ്റ്റ് പാസാകേണ്ടി വരും. വിസയില്ലാതെ ബഹ്‌റൈനില്‍ തുടരേണ്ടി വന്നവര്‍ക്ക് നിയമവിധേയമായി തൊഴിലെടുക്കാനുള്ള സാഹചര്യമൊരുക്കുന്നതാണ് ‘ഫ്‌ളെക്‌സിബിള്‍ വര്‍ക് പെര്‍മിറ്റ്’. ഫ്‌ളക്‌സിബിള്‍ വര്‍ക്‌പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലി ചെയ്യാം. 200 ദിനാറാണ് പെര്‍മിറ്റ് ഫീസ്. ഇതിനുപുറമെ ഹെല്‍ത്ത് കെയര്‍ ഇനത്തില്‍ 144 ദിനാറും പ്രതിമാസം ഫീസായി 30 ദിനാര്‍ വീതവും നല്‍കണം. കൂടാതെ നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡെപോസിറ്റായി നല്‍കേണ്ടിവരും.

sameeksha-malabarinews

എന്നാല്‍ റണ്‍എവെ കേസുള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. താമസം സോഷ്യല്‍ ഇന്‍ഷുറന്‍സ് , ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്വം തൊഴിലാളിക്കു തന്നെയായിരിക്കും. രണ്ടുവര്‍ഷത്തേക്ക് മാത്രമായിരിക്കും ഇത് അനുവദിച്ച് നല്‍കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!