ആക്‌സിയം 4 ദൗത്യം വിജയകരം;ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി

ചരിത്രം കുറിച്ച് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഭൂമിയില്‍ തിരിച്ചിറങ്ങി. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കല്‍ കാലിഫോര്‍ണിയന്‍ തീരത്ത് പസഫിക് കടലില്‍ പതിച്ചത്.

ഇന്ത്യന്‍ സമയം തിങ്കളാഴ് വൈകീട്ട് 4.45 ഓടെയാണ് പേടകം നിലയവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്.

ആക്‌സിയം 4 സംഘം 14 ദിവസത്തെ ദൗത്യത്തിനായാണ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, മിഷന്‍ സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാന്‍സ്‌കി-വിസ്നിയേവ്സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് സംഘത്തില്‍ ഉള്ളത്.

ജൂണ്‍ 26 നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ സംഘം നിലയത്തില്‍ എത്തിയത്.

 

 

Share news
error: Content is protected !!
Scroll to Top