വണ്ടൂരിൽ ശശി തരൂരിന്റെ കാർ തടഞ്ഞു നിർത്തി കയ്യേറ്റ ശ്രമം, ഗൺമാന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്

മലപ്പുറം : വണ്ടൂരിൽ ശശി തരൂർ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. സംഭവത്തിൽ തരൂരിന്റെ ഗൺമാന് പരുക്കേറ്റു. പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു പ്രതികളെ കൂടി പിടികൂടിയതായാണ് വിവരം. അഞ്ച് പേർക്കെതിരെ കേസെടുത്തു.

വണ്ടൂർ ചെള്ളിതോട് വച്ച് രാത്രിയോടെയാണ് സംഭവം. എ.പി. അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരില്‍ എത്തിയതായിരുന്നു ശശി തരൂർ. ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും പിന്നീട് ഗൺമാനെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. ഗൺമാനാണ് പരാതി നൽകിയത്.

ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഗൺമാന് മർദനമേറ്റത്.

Share news
error: Content is protected !!
Scroll to Top