Section

malabari-logo-mobile

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ കടത്താന്‍ ശ്രമം; രണ്ട് ജീവനക്കാര്‍ പിടിയില്‍

HIGHLIGHTS : Attempt to smuggle food items from Kuthiravattom mental health center; Two employees arrested

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും ഭക്ഷ്യ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാരെ വിജിലന്‍സ് പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസന്‍, കമാല്‍ എന്നിവരെയാണ് കോഴിക്കോട് വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.

അന്തേവാസികള്‍ക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലര്‍ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തു.

sameeksha-malabarinews

ഭക്ഷ്യധാന്യങ്ങള്‍ കടത്തിയ രണ്ട് ജീവനക്കാരെ കഴിഞ്ഞ വര്‍ഷവും വിജിലന്‍സ് പിടികൂടിയിരുന്നു. വിജിലന്‍സ് നല്‍കിയ വിവരങ്ങള്‍ ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡിഎംഒ തുടര്‍ നടപടികള്‍ സ്വകീരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!