പരപ്പനങ്ങാടി റെയിൽവേസ്റ്റഷനിൽ പെൺകുട്ടിക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

പരപ്പനങ്ങാടിയിൽ : പരപ്പനങ്ങാടിയിൽ ട്രെയിൻ കയറാൻ എത്തിയ പെൺകുട്ടിക്ക് നേരെ ആക്രമണം. പെൺകുട്ടിയെ തള്ളിയിടുകയും തല ചുമരിലിടിക്കുകയുമായിരുന്നു.  രാവിലെ 9.30 മണിയോടെയാണ് സംഭവം. സംഭവത്തിൽ പുത്തൻകടപ്പുറം സ്വദേശി അൻവർ (47) നെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം നടന്ന ഉടൻ നാട്ടുകാർ പ്രതിയെ തടഞ്ഞുവെക്കുകയും പരപ്പനങ്ങാടി പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

സ്ഥലത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top