കോഴിക്കോട്:എടിഎം കുത്തി തുറന്ന് കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പോലീസ് പിടിയിലായി. മലപ്പുറം സ്വദേശി വിജേഷ്(38)ആണ് പിടിയിലായത്. കോഴിക്കോട് പറമ്പില്‍ കടവിലെ ഹിറ്റാച്ചിയുടെ എടിഎം കുത്തിതുറക്കാനായിരുന്നു ശ്രമം.
പുലര്‍ച്ചെ 2.30 ന് പട്രോളിങ് നടത്തുന്നതിനിടെ ചേവായൂര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.
എടിഎമ്മിന്റെ ഷട്ടര്‍ താഴ്ന്ന നിലയിലായിരുന്നു. എന്നാല്‍ ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഷട്ടര്‍ തുറക്കാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ യുവാവ് പോലീസുകാരെ ഭീഷണിപ്പെടുത്തി. ഇതുവകവെക്കാതെ പോലീസ് ഷട്ടര്‍ ബലമായി തുറന്ന് മോഷ്ടാവിനെ പിടികൂടുകയായിരുന്നു. പോളിടെക്‌നിക്ക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് മോഷണത്തിനിറങ്ങിയതത്രെ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു v




