പുഷ്പ 2 പാട്ടിനൊത്ത് നൃത്തം ചെയ്ത് അരവിന്ദ് കെജ്‌രിവാളും ഭാര്യയും; വീഡിയോ വൈറല്‍

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവുമായ അരവിന്ദ് കെജരിവാളിന്റെയും ഭാര്യ സുനിതാ കെജ്‌രിവാളിന്റെയും നൃത്തച്ചുവടുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മകള്‍ ഹര്‍ഷിത കെജ്‌രിവാളിന്റെ വിവാഹനിശ്ചയത്തോട് അനുബന്ധിച്ചാണ് കെജ്‌രിവാള്‍ ദമ്പതികളുടെ കപ്പിള്‍ ഡാന്‍സ്.

അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പ 2 ലെ കണ്ടാലോ(ദി കപ്പിള്‍ സോങ്) എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പിനാണ് ഇരുവരും ചുവടുവെച്ചത്.

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ കപൂര്‍ത്തില ഹൗസില്‍ വെച്ചാണ് വിവാഹം. കോളേജ് കാലത്തെ സുഹൃത്ത് സാംഭവ് ജെയിനുമായാണ് ഹര്‍ഷിതയുടെ വിവാഹം നടന്നത്. അരവിന്ദ് കെജരിവാളിന്റെയും സുനികാ കെജരിവാളിന്റെയും മൂത്തമകളാണ് ഹര്‍ഷിത കെജരിവാള്‍.

Share news
error: Content is protected !!
Scroll to Top