Section

malabari-logo-mobile

അധ്യാപക നിയമനം

HIGHLIGHTS : Appointment of teachers

അരിമ്പ്ര ഗവൺ‌മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളില്‍ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒഴിവുള്ള  ഇംഗ്ലീഷ്,ഫിസിക്സ് (സീനിയർ) സോഷ്യോളജി (ജൂനിയർ) അധ്യാപക തസ്തികകളിലേക്കുള്ള ഇന്റർവ്യ മെയ്‌ 29 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 9946429265

എം.എസ്.പി ഇംഗ്ലിഷ് മീഡിയം ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിൽ ഒഴിവുള്ള പി.ഡി.ടി ഒഴിവിലേക്ക്  ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  മെയ്‌ 30 ന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734921.

sameeksha-malabarinews

മലപ്പുറം സർക്കാർ വനിതാ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഹിന്ദി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി മെയ് 27 രാവിലെ 10 ന് ഇന്റര്‍വ്യൂ നടക്കും. 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് – 0483-2972200

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, അറബി വിഷയങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മെയ് 27 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!