അന്യര്‍ക്ക് പ്രവേശനമില്ല; ചിത്രീകരണം ആരംഭിച്ചു

Tini-Tom-and-Suraj-in-Anyarkku-Praveshanamilla-60-Anyarkku Praveshanamillaടിനി ടോം, സുരാജ് വെഞ്ഞാറാം മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അന്യര്‍ക്ക് പ്രവേശനമില്ല എന്ന ചിത്രം ആലുവയില്‍ ചിത്രീകരണം ആരംഭിച്ചു. കിട്ടാത്ത മാങ്ങ പുളിയ്ക്കും എന്ന ടൈറ്റില്‍ ടാഗോടുകൂടിയാണ് ചിത്രം വരുന്നത്.

വി എസ് ജയകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ താരം അതിഥിയാണ് നായിക. ചിത്രത്തിന് സംഗീതമൊരുക്കുന്നതും വി എസ് ജയകൃഷ്ണന്‍ തന്നെയാണ്. പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്.

ശ്രീജിത്ത് രവി, ഇടവേള ബാബു, മേജര്‍ രവി, നോബി, സുനില്‍ സുഗദ, കലാഭവന്‍ റഹ്മാന്‍, പൊന്നമ്മ ബാബു, ജീന ശ്രുതി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

ഗ്രാഫി എന്റര്‍ടൈന്‍മെന്റ് കമ്പനിയടെയും ഡിഡി എന്റര്‍ടൈന്‍മെന്റ് കമ്പനിയുടെയും ബാനറില്‍ സജേഷ് നായരും ഭനേഷ് കക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഹരി മടായിയും ജയരാജ് മടായിയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു

Share news
error: Content is protected !!
Scroll to Top