അണ്ണാത്തെ ട്രെയ്‌ലര്‍ എത്തി

HIGHLIGHTS : രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം അണ്ണാത്തെയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലി റിലീസായാണ് ചിത്രം...

malabarinews
രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം അണ്ണാത്തെയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

രജനി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ വിഭവങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്ലര്‍. രജനികാന്ത് കാലയ്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.

രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Visuals