
അമേരിക്കന്‍ ഗുസ്തി താരം ഹള്‍ക്ക് ഹൊഗന്‍ അഥവാ ടെറി ജീന്‍ ബൊല്ലിയ (71) അന്തരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഫ്‌ലോറിഡയിലെ വസതിയില്‍ വച്ചായിരുന്നു മരണം. ഹള്‍ക്ക് ഹോഗന്‍ കോമയിലാണെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ സ്‌കൈ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. അതിനു പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഡബ്ല്യു ഡബ്ല്യു ഇ ജനപ്രിയമാക്കിയതില്‍ ഒന്നാം സ്ഥാനത്താണ് ഹള്‍ക്ക് ഹോഗന്‍. നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1980 മുതല്‍ 90 കള്‍ വരെ ഗുസ്തിയില്‍ നിറഞ്ഞു നിന്നു.
സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും നിറഞ്ഞു നിന്നു. വലിയ ആരാദകവൃന്ദമാണ് ഹള്‍ക്കിന് സ്വന്തമായുണ്ടായിരുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് ഹള്‍ക്ക് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ലിന്‍ഡ ഹോഗനാണ് ആദ്യ ഭാര്യ. ആ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. 2009ല്‍ വിവാഹമോചനം നേടിയതിനു ശേഷം 2010ല്‍ ജെന്നിഫര്‍ മക്ഡാനിയേലിനെ വിവാഹം കഴിച്ചു. ഒരുവര്‍ഷത്തിനു ശേഷം വീണ്ടും വിവാഹമോചിതനായി. 2023ലാണ് സ്‌കൈ ഡെയ്‌ലിയെ വിവാഹം കഴിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




