
വാലന്റൈന്‍സ് ദിനത്തില്‍ പ്രണയാഭ്യാര്‍ഥന നിരസിച്ച യുവതിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളി സ്വദേശിനി ഗൗതമി (23) യാണ് ആക്രമണത്തിന് ഇരയായത്. ഗുരുതര പരുക്കേറ്റ ഗൗതമി നിലവില്‍ ചികിത്സയിലാണ്. പ്രതിയായ ഗണേഷിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഗൗതമിയെ കൊല്ലാന്‍ പ്രതി വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നതായി പോലീസ് പറഞ്ഞു.
മറ്റൊരു യുവാവുമായി വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഗൗതമി. ഏപ്രില്‍ 29 നായിരുന്നു ഗൗതമിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു. ഗണഷിന്റെ പ്രണയം ഗൗതമി തുടക്കത്തിലേ തന്നെ നിരസിച്ചിരുന്നു. ഇത് ഗണേഷിനെ പ്രകോപിപ്പിച്ചു.
തുടര്‍ന്ന് ഇന്ന് ഗൗതമിയുടെ മാതാപിതാക്കള്‍ പുറത്തുപോയ പോയ സമയം നോക്കി പ്രതി ഗൗതമിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഗൗതമിയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കത്തി കൊണ്ട് കുത്തി വീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ എത്തി പെണ്‍കൂട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




