പനമ്പുഴ റോഡില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു;2 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി : പനമ്പുഴ റോഡില്‍ ബൈക്ക് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. 2 പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. വേങ്ങര കൂരിയാട് മാടംചിന സ്വദേശി പള്ളിയാളി റഷീദിന്റെ മകന്‍ മുഹമ്മദ് സവാദ് (19) ആണ് മരിച്ചത്. നബീല്‍ (18), ആഷിഖ് (18) എന്നിവര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാത്രിയാണ് അപകടം. തിരൂരങ്ങാടി കൊളപ്പുറം റോഡില്‍ വളവില്‍ പഴയ ടോള്‍ ബൂത്തിന് സമീപത്തു വെച്ചാണ് അപകടം. ബൈക്കും എതിരെ വന്ന കാറും തമ്മില്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ ഉടനെ എം കെ എച്ച് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ ചികിത്സക്കായി കോട്ടക്കല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സവാദ് മരണപെട്ടു. മറ്റുള്ളവര്‍ ചികിത്സയിലാണ്.

 

Share news
error: Content is protected !!
Scroll to Top