മണ്ണാട്ടംപാറ അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന് ഗുരുതര പരിക്ക്

മൂന്നിയൂര്‍: മണ്ണാട്ടം പാറ അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ചക്കുങ്ങല്‍ വീട്ടില്‍ പരിയകത്ത് സലീമിന്റെ മകന്‍ അജ്മല്‍ അലി (21) ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇപ്പോള്‍ ഐസിയുവില്‍ ആണ്.

ഒഴുക്കില്‍പ്പെട്ട യുവാവിനെ ഓടിക്കൂടായ നാട്ടുകാര്‍ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top