യുഎഇയില്‍ കല്ല് ദേഹത്ത് വീണ് കൊടിഞ്ഞി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തിരൂരങ്ങാടി : മഴ നനയാതിരിക്കാന്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ കയറിയ യുവാവ് കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് കല്ല് ദേഹത്ത് വീണ് മരിച്ചു. കൊടിഞ്ഞി തിരുത്തി സ്വദേശി തലക്കോട്ട് തൊടിക സുലൈമാന്റെ മകന്‍ സല്‍മാന്‍ ഫാരിസാണ് (27) മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.യുഎഇയിലെ റാസല്‍ഖൈമയില്‍ ശക്തമായ കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് കല്ല് ദേഹത്ത് പതിച്ച് ആണ് മരണം.

മഴ നനയാതിരിക്കാന്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ അഭയം തേടിയതായിരുന്നു.ഷവര്‍മ കടയിലെ ജീവനക്കാരനായിരുന്നു. മാതാവ് അസ്മാബി.

ഇന്നലെ വൈകുന്നേരം മുതല്‍ റാസല്‍ഖൈമയിലെങ്ങും കനത്ത കാറ്റും മഴയുമാണ് അനുഭപ്പെടുന്നത്. കാറ്റില്‍ വ്യാപകനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top