HIGHLIGHTS : A special team will investigate the attack on a mother and daughter who were riding a scooter
തിരൂരങ്ങാടി : സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ തലപ്പാറ വലിയപറമ്പില്‍ നടന്ന അക്രമത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കോഴിക്കോട് പെരുമണ്ണ സ്വദേശികളും നിലവില്‍ തലപ്പാറയിലെ ക്വര്‍ട്ടേഴ്സില്‍ താമസക്കാരുമായ സുമി (40), മകള്‍ ഷബ ഫാത്തിമ (17) എന്നിവര്‍ക്കാണ് കത്തി കൊണ്ടുള്ള അക്രമത്തില്‍ പരിക്കേറ്റിരുന്നത്.
ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറിലെത്തിയ വ്യക്തി കത്തി വീശുകയായിരുന്നു. കൈക്കാണ് ഇരുവര്‍ക്കും പരിക്കേറ്റിരുന്നത്. കൂരിയാട് മറ്റൊരു ക്വാര്‍ട്ടേഴ്‌സ് നോക്കുന്നതിനായി പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ ഇരുവരും തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സുമിയുടെയും ഷബ ഫാത്തിമയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമിയെ അറിയില്ലെന്നാണ് മൊഴിയില്‍ പറയുന്നത്.
താനൂര്‍ ഡിവൈഎസ്പി പയസ് ജോര്‍ജ് ബുധനാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചു അന്വേഷണ പുരോഗതി വിലയിരുത്തി. ചേളാരി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായിപരിശോധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു