Section

malabari-logo-mobile

ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയില്‍പെട്ട് ചാലിയം സ്വദേശിക്ക് ദാരുണാന്ത്യം

HIGHLIGHTS : A resident of Chaliam met a tragic end between a bus and an electric post

ഫറോക്ക്: ഭാര്യയുടേയും മകളുടേയും കണ്‍മുമ്പില്‍ ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയില്‍പെട്ട് ചാലിയം സ്വദേശി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ ഫറോക്ക് സെഞ്ച്വറി കോംപ്ലക്‌സിന് മുമ്പില്‍ വച്ചായിരുന്നു അപകടം.

ചാലിയം കപ്പലങ്ങാടി സ്വദേശി മുഹമ്മദാലി (47) ആണ് മരിച്ചത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു. പരപ്പനങ്ങാടി റൂട്ടില്‍ ഓടുന്ന കാര്‍ത്തിക ബസ്സിനടിയില്‍പെട്ടാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസ് ഫറോക്ക് ബസ് സ്റ്റാന്‍ഡിനകത്തേക്ക് കയറാനായി വരുമ്പോഴായിരുന്നു അപകടം.

ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!