HIGHLIGHTS : A parked car burnt in Ponnani
പൊന്നാനി:നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. കാര്‍ നിര്‍ത്തി നമസ്‌കാരത്തിനായി പളളിയിലേക്ക് പോയപ്പോള്‍ ആയിരുന്നു സംഭവം.
ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് കാര്‍ കാത്താന്‍ കാരണമെന്നാണ് വിവരം.
പെരിന്തല്‍മണ്ണ ഫയര്‍ അസിസ്റ്റന്റ് ഓഫീസര്‍ നാസറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ രാമദാസ്,സുജിത്ത് അര്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് തീ അണക്കുകയായിരുന്നു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക