കുറ്റിപ്പുറത്ത് ബസ് സ്‌കൂട്ടറിലിടിച്ച് നേഴ്‌സിന് ദാരുണാന്ത്യം

കുറ്റിപ്പുറം:കുറ്റിപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ നേഴ്‌സ് മരിച്ചു.വളാഞ്ചേരി വട്ടപ്പാറ സ്വദേശിനി ആലുങ്ങല്‍ വീട്ടില്‍
സിറാജുന്നീസ(23)യാണ് ദാരുണമായി മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകയെ പരിക്കുകളോടെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റിപ്പുറം ദേശീയ പാതയില്‍ മൂടാല്‍ ഒലിവ് ഓഡിറ്റോറിയത്തിന് മുമ്പിലാണ് അപകടം നടന്നത്. രാവിലെ 9 മണിയോടെയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകയും സുഹൃത്തുമായ കാട്ടിപ്പരുത്തി സ്വദേശിനി റഫീദയെ ഗുരുതര പരിക്കുകളോടെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരും എടപ്പാള്‍ സ്വകാര്യ ഹോസ്പിറ്റലിലെ നഴ്‌സുമാരാണ്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന ബസ് അതേ ദിശയില്‍ വരികയായിരുന്ന സ്‌കൂട്ടറില്‍ വന്നിടിച്ചായിരുന്നു അപകടം. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top