പുതിയാപ്പയില്‍ ഏഴര കോടി രൂപ ചെലവില്‍ മാതൃക മത്സ്യഗ്രാമം പദ്ധതി

HIGHLIGHTS : A model fish village project at Puthiyappa at a cost of Rs 7.5 crore

ബോട്ട് റിപ്പയര്‍ യാര്‍ഡ് നിര്‍മ്മിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്:ഏഴര കോടി രൂപ ചെലവില്‍ പുതിയാപ്പയില്‍ നടപ്പാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ബോട്ട് റിപ്പയര്‍ യാര്‍ഡ് നിര്‍മ്മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മത്സ്യഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

sameeksha-malabarinews

മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിഷ് കിയോസ്‌ക് കം കോള്‍ഡ് സ്റ്റോറേജ്, വല നെയ്ത്ത് ഷെഡ് നിര്‍മ്മാണം, മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യവില്‍പന നടത്തുന്നതിനായി ഇ സ്‌കൂട്ടറും ഐസ് ബോക്‌സും, കൃത്രിമ പാര്, സീഫുഡ് കിച്ചണ്‍ റസ്റ്റോറന്റ്, സോളാര്‍ ഫിഷ് ഡ്രയര്‍ യൂനിറ്റ്, ഫിഷ് മാര്‍ക്കറ്റ് നവീകരണം, ഹൈമാസ്റ്റ് ലൈറ്റ് തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ ധാരണയായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് മാതൃകാ മത്സ്യഗ്രാമം.

യോഗത്തില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഒ പി ഷിജിന, മത്സ്യഫെഡ് സ്റ്റേറ്റ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വി കെ മോഹന്‍ദാസ്, തഹസില്‍ദാര്‍ പ്രേംലാല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീഷന്‍, കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ കെ ബി രമേശ്, സിഎംഎഫ്ആര്‍ഐ സയന്റിസ്റ്റ് അനു ലക്ഷ്മി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ സതീശന്‍, വിവിധ സംഘടനാ പ്രതിനിധികളായ സി ഗണേശന്‍, കെവി സുന്ദരേശന്‍, വി ഉമേഷന്‍, എം കെ ജിതേന്ദ്രന്‍, രാജേന്ദ്രന്‍ എം തുടങ്ങിവര്‍പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!