കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം

കൊല്‍ക്കത്ത: കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇന്‍ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീയണക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആര്‍ക്കും അപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

9.12ഓടെ ചെക്ക് ഇന്‍ ഏരിയയില്‍ പുകയും തീയും ഉണ്ടായെന്നും 9.40ഓടു കൂടി തീ പൂര്‍ണമായി അണച്ചെന്നും ആളുകളെ ഒഴിപ്പിച്ചെന്നും വിമാനത്താവളം അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. 10.15ഓടെ ചെക് ഇന്‍ പുനസ്ഥാപിച്ചെന്നും അധികൃതര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top