HIGHLIGHTS : 9 people arrested in cy Hunt Operation Tanur

താനൂർ: സൈ ഹണ്ട് ഓപ്പറേഷനിൽ താനൂരിൽ 9 പേർ അറസ്റ്റിൽ. സംസ്ഥാന വ്യാപകമായി ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് എതിരെ നടന്ന സൈ ഹണ്ട് ഓപ്പറേഷൻ റെയിഡിൽ താനൂരിൽ 9പേരെ പിടികൂടി അറസ്റ്റ് ചെയ്തു.
ബാങ്ക് അക്കൗണ്ട് വാടകക്ക് കൊടുത്തവരും കമ്മീഷൻ വാങ്ങി പണം പിൻവലിച്ചു കൊടുത്തവരും പണം വലിച്ചു എത്തിച്ചു കൊടുക്കുന്ന ഏജന്റ് പണം വലിയതോതിൽ usdt ആക്കി മാറ്റുന്ന വമ്പന്മാർ വരെ താനൂർ പോലീസിന്റെ പിടിയിലായി. ഇന്നലെ 7മണിക്ക് തുടങ്ങിയ റെയ്‌ഡ് ഇന്ന് പുലർച്ചെ വരെ നീണ്ടു നിരവധി പാസ്സ്‌ബുക്ജ്കൾ, മൊബൈൽ ഫോണു കൾ , എ ടി എം കർഡുകൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു.
താനൂരിൽ തയ്യില്ല പറമ്പിൽ റിസ്വാൻ ( 18 ) , കളത്തിൽ കണ്ടി ഹൌസിൽ അക്ഷയ് (20) ,കണ്ണപന്റെ പുരക്കൽ ശംസുദ്ധീൻ (25) , കുഞ്ഞിന്റെ പുരക്കൽ മുഹമ്മദ് (25), തെക്കൻ വീട്ടിൽ റഹീബ് ( 42 ) , കോയിക്ൽ അസീസ് (33), നെല്ലിക്കപറമ്പിൽ മുഹമ്മദ് അർഷിദ് (22),പരീചിൻറെ പുരക്കൽ ശഹർസദ് (21) ,അടിപറമ്പത് താഹിർ അലി (32) എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആ ർ ഐ പി എസ് ന്റെ നിർദേശപ്രകാരം താനൂർ ഡിവൈഎസ്പി പ്രമോദ് പി യുടെ നേതൃത്വത്തിൽ താനൂർ ഇൻസ്‌പെക്ടർ ബിജിത്ത് കെ ടി സബ് ഇൻസ്‌പെക്ടർ മാരായ സുജിത് എൻ ആ ർ സുകീഷ് കുമാർ , ഇസ്മായിൽ എ എസ് ഐ മാരായ സലേഷ് അനിൽ നിഷ സെബാസ്റ്റ്യൻ, ദൃശ്യ ,രേഷ്മ രെമ്യ സുധി സുന്ദർ പ്രജീഷ് അനിൽകുമാർ പ്രബീഷ് ജിതിൻ വിപീഷ് അനീഷ് തുടങ്ങിയവർ അടങ്ങിയ പോലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത് .
9പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


