
ഗൂഡല്ലൂർ : കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. തിരൂർ പഴങ്ങാടി സ്വദേശികളായ മുഹമ്മദ് കുട്ടി(63), റഹ്മത്തുന്നിസ(55), മുഹമ്മദ് അനീസ് (32), അൻസാദ്(22) ആയിഷ എന്നിവർക്കാണ് പരിക്കേറ്റത്.
ഊട്ടി- ഗൂഡല്ലൂർ ദേശീയപാതയിലെ ഗൂഡല്ലൂരിൽ ചൊവ്വ വൈകിട്ടായിരുന്നു അപകടം. ഊട്ടിയിൽനിന്ന് തിരിച്ചുവരുമ്പോൾ ഇവരുടെ കാർ റോഡിൽ മറിയുകയായിരുന്നു.
ആരുടെയും പരിക്ക് ഗുരുതരമല്ല. എല്ലാവരും ഗൂഡല്ലൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




