പത്തനംതിട്ടയില്‍ 40 കാരിക്ക് വീടിനു സമീപത്തുവച്ച് സുഹൃത്തിന്‍റെ വെട്ടേറ്റു

പത്തനംതിട്ട: പത്തനംതിട്ട ഇഞ്ചപ്പാറയില്‍ 40 കാരിക്ക് വെട്ടേറ്റു. സുഹൃത്ത് ബിനുവാണ് ആക്രമിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വീടിനു സമീപത്തുവച്ചാണ് ആക്രമണം നടന്നത്. കഴുത്തിന്‍റെ ഭാഗത്ത് വെട്ടേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിനു ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ബിനുവിനായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top