Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ റോഡുകളുടെ നവീകരണത്തിന് 32.1 കോടി അനുവദിച്ചു

HIGHLIGHTS : 32.1 crore has been sanctioned for the renovation of roads in Malappuram district

മലപ്പുറം ജില്ലയില്‍ വിവിധ റോഡുകളുടെ നവീകരണത്തിനായി 32.1 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

താനൂര്‍ മണ്ഡലത്തില്‍ തിരൂര്‍ – പൊന്മുണ്ടം ബൈപ്പാസ് റോഡ് (2 കോടി), താനൂര്‍ – പൂരപ്പുഴ – ടിപ്പുസുല്‍ത്താന്‍ റോഡ് (1.5 കോടി) , തവനൂര്‍ മണ്ഡലത്തില്‍ നടക്കാവ് – അരിപ്പറമ്പ് റോഡ് (3.6 കോടി), മങ്കട നിയോജകമണ്ഡലത്തില്‍ വളാഞ്ചേരി- വണ്ടൂര്‍ – വടപുറം റോഡ് ( Ch.10/900 മുതല്‍ 14/955 വരെ 5 കോടി), വളാഞ്ചേരി- അങ്ങാടിപ്പുറം – വണ്ടൂര്‍- വടപുറം റോഡ് ( കി.മീറ്റര്‍ 6/395 മുതല്‍ 10/900 വരെ 7 കോടി ) കൊണ്ടോട്ടി മണ്ഡലത്തിലെ വടക്കേപറമ്പ് – പോത്തുവെട്ടിപ്പാറ- മുണ്ടക്കുളം റോഡ് (5 കോടി), മഞ്ചേരി മണ്ഡലത്തിലെ മുള്ള്യാകുറുശ്ശി – പാണ്ടിക്കാട് റോഡ് (5 കോടി), നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ പൂക്കോട്ടുംപാടം- ചെട്ടിപ്പാടം -ടികെ കോളനി റോഡില്‍ പൂക്കോട്ടുംപാടം മുതല്‍ പെരിയങ്ങാട് വരെ ( 3 കോടി രൂപ) എന്നീ റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!