വാഷിങ്ടണ്‍: മെയിനിലെ ലൂവിസ്റ്റണ്‍ നഗരത്തിലുണ്ടായ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. വെടിവെച്ചയാളെ പിടികൂടാനായിട്ടില്ല.
ലൂവിസ്റ്റണിലെ ബാറിലും റസ്റ്റോറന്റിലുമാണ് വെടിവെപ്പുണ്ടായത്. തോക്കുമായി നടക്കുന്ന അക്രമിയുടെ ഫോട്ടോ പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് ശക്തമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അക്രമിക്കായി പോലീസ് ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തിവരികയാണ്.




