കോഴിക്കോട് ജില്ലയില്‍ 16 വീടുകള്‍ ഭാഗികമായി തകര്‍ന്നു;നിരവധി വീടുകളില്‍ വെള്ളം കയറി

കോഴിക്കോട്;ജില്ലയില്‍ ശക്തമായ മഴയില്‍ 16 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ ശക്തമായ മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. മരങ്ങള്‍ പൊട്ടിവീണും മണ്ണിടിഞ്ഞും മറ്റുമായി 16 വീടുകകള്‍ ഭാഗികമായി തകര്‍ന്നു. (കോഴിക്കോട് താലൂക്കില്‍ 6, കൊയിലാണ്ടി- 5, വടകര- 3, താമരശ്ശേരി- 2). പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. 21 പേരെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിത്താമസിപ്പിച്ചു.

പൂനൂര്‍ പുഴയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ചാലിയാര്‍ പുഴയിലേക്ക് ശക്തമായ നീരൊഴിക്ക് കാരണം കൈവഴികളായ ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയരുന്നു. പുഴകളുടെ ഇരുതീരങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായമഴയെ തുടര്‍ന്ന് പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചേവായൂര്‍ വില്ലേജില്‍ വാര്‍ഡ് 16 കനാല്‍ റോഡില്‍ പാറയില്‍ പൊറ്റ എന്ന സ്ഥലത്ത് ഏതാനും വീടുകളില്‍ വെള്ളം കയറി. ഫറോക്ക് വില്ലേജില്‍ വാര്‍ഡ് 22 തണ്ണിച്ചാല്‍ പ്രദേശത്ത് നാല് വീടുകളില്‍ വെള്ളം കയറി. തലക്കുളത്തൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 17ല്‍ വെള്ളക്കെട്ട് മൂലം രണ്ട് കുടുംബങ്ങള്‍ (ആകെ നാലു പേര്) ബന്ധു വീട്ടിലേക്ക് മാറി താമസിച്ചു. വാര്‍ഡ് 16 ല്‍ വെള്ളം കയറി 4 പേരുള്ള ഒരു കുടുംബവും ബന്ധു വീട്ടിലേക്ക് മാറി താമസിച്ചിട്ടുണ്ട്. കച്ചേരി, ചേവായൂര്‍, പുതിയങ്ങാടി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top