HIGHLIGHTS : ഇംഫാര്‍: 15 കോടിയുടെ മയക്കുമരുന്നുമായി ഇന്ത്യന്‍
ഇംഫാര്‍: 15 കോടിയുടെ മയക്കുമരുന്നുമായി ഇന്ത്യന്‍ ആര്‍മി ഉദേ്യാഗസ്ഥന്‍ പിടിയില്‍
മണലപ്പൂരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ വാല്ലല്‍ എന്ന അതിര്‍ത്തി പട്ടണത്തില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഇന്‍ഡ്യന്‍ ആര്‍മിയില്‍ ഇംഫാലില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി ജോലി ചെയ്യുന്ന അപയ് ചൗധരിയാണ് പിടിയിലായത്.

ഇയാളോടൊപ്പം മറ്റ് 6 പേരും പിടിയിലായിരുന്നു. ഇതില്‍ ഒരാള്‍ ടെറിട്ടോറിയല്‍ ആര്‍മി ഉദേ്യാഗസ്ഥനാണ്. സ്യൂഡോ ഫെഡ്രിന്‍ എന്ന മയക്കുമരുന്നാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. മയക്കുമരുന്ന് വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇനമാണിത്. 3 വാഹനങ്ങളിലായാണ് സംഘം നിന്നിരുന്നത്. ടാബ്ലറ്റ് രൂപത്തിലാണ് ഇവ വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്.
മയക്കുമരുന്നിന് കുപ്രസിദ്ധിയാര്‍ജിച്ച മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വച്ചാണിവര്‍ പിടിയിലായത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തെക്കുറിച്ച് അനേ്വഷണം തുടങ്ങികഴിഞ്ഞു.