താനൂര്‍ : 14 കാരിയെ പീഡിപ്പിക്കാന്‍ശ്രച്ചെന്ന പരാതിയില്‍ മധ്യവയസ്‌കനെ താനൂര്‍ പോലീസ് അറസ്റ്റ ചെയ്തു. താനൂര്‍ എടക്കപ്പുറം ചെറിയകത്ത് മുഹമ്മദ്കുട്ടി(54)യെയാണ് താനൂര്‍ എസ്‌ഐ ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16 നാണ് കേസിനാസ്പദമായ സംഭവം. ആളില്ലാത്ത സമയത്ത് വീട്ടിലെത്തി ബലംപ്രയോഗിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതി. കുട്ടി ബഹളംവച്ചതിനെത്തുടര്‍ന്ന് പ്രതി രക്ഷപ്പെട്ടു. തുടര്‍ന്ന് കുട്ടിയും രക്ഷിതാക്കളും താനൂര്‍ പോലീസില്‍ പരാതി നല്‍കി. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




