10 ന് രാജ്യവ്യാപകമായി തീവണ്ടികള്‍ തടയും, സമരം തുടരും; കര്‍ഷകര്‍

ദില്ലി: പഞ്ചാബിലെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ തുടര്‍ സമര പരിപാടികള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച ദില്ലിയില്‍ കര്‍ഷകരെയും സമരത്തെ പിന്തുണയ്ക്കുന്ന വിവിധി വിഭാഗങ്ങളും അടക്കം ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം തുടരും. പത്തിന് രാജ്യ വ്യാപകമായി തീവണ്ടികള്‍ തടയുമെന്നും നേതാക്കള്‍ അറിയിച്ചു. ട്രാക്ടറുകളുമായി ദില്ലിയിലേക്ക് മാര്‍ച്ച് നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ബസിലും തീവണ്ടിയിലും ദില്ലിലെത്താനുള്ള കര്‍ഷകരുടെ ആഹ്വാനം. കേരളത്തില്‍നിന്നടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top