സ്വര്‍ണ്ണാഭരണം കവരാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെ കയ്യോടെ പിടികൂടി.

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ കുഞ്ഞിന്റെ സ്വര്‍ണ്ണാഭരണം കവരാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെ കയ്യോടെ പിടികൂടി. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ പാദസരം കവരുന്നതിനിടെയാണ് മധുര മാര്‍ക്കറ്റ് നല്ലിവേട്ടിത്തെരുവിലെ സുമതി (23), ദേവയാനി (19) എന്നിവരെ പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെ താലൂക്കാശുപത്രിയില്‍ വെച്ചായിരുന്നു അപകടം. പന്താരങ്ങാടി വി എം ബസാറിലെ പാലക്കപ്പറമ്പില്‍ ഹാജിറ അബൂബക്കറിന്റെ കുട്ടിയുടെ പാദസരമാണ് കവരാന്‍ ശ്രമിച്ചത്. ഹാജിറ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ കൂടെ കുഞ്ഞിനെ താലൂക്കാശുപത്രിയില്‍ ഡോക്ടറെ കാണിക്കാനായി വന്നതായിരുന്നു. വരി നില്‍ക്കുന്നതിനിടെ കുഞ്ഞിന്റെ കാലിലെ സോക്‌സ് ഊരി പാദസരം കവരുന്നതിനിടെ കുഞ്ഞ് കരയുകയായിരുന്നു. ഇത് ശ്രദ്ദയില്‍ പെട്ടപ്പോള്‍ നോക്കിയപ്പോഴാണ് പാദസരം കവരുന്നത് അറിഞ്ഞത്. ഉടനെ നാട്ടുകാര്‍ രണ്ട് നാടോടി സ്ത്രീകളേയും കയ്യോടെ പിടികൂടുകയായിരുന്നു. ഹാജിറയുടെ പരാതിയില്‍ ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top