സിപിഐ(എം) സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു ; മൂന്ന് പുതുമുഖങ്ങള്‍.

തിരു : ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പതിനഞ്ചംഗ സെക്രട്ടറിയേറ്റിനെ തെരഞ്ഞടുത്തു. പുതുമുഖ അംഗങ്ങളായി തെരഞ്ഞെടുത്തത് എളമരം കരീം, പി.കെ ശ്രീമതി,ബേബി ജോണ്‍ എന്നിവരെയാണ്. ടി.ശിവദാസന്‍മേനോന്‍, പാലോളി മുഹമ്മദ്കുട്ടി, എംഎ ബേബി എന്നിവരെ എന്നിവരെ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കി.

സെക്രട്ടറിയേറ്റിലെ മറ്റ് അംഗങ്ങള്‍ വി.എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി.കരുണാകരന്‍,പി.കെ ഗുരുദാസന്‍, ഇ.പി.ജയരാജന്‍, വൈക്കം വിശ്വം, ഡോ.തോമസ് ഐസെക്, എ.കെ ബാലന്‍, വി.വി ദക്ഷിണാമൂര്‍ത്തി, എം.വി ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരാണ്.

പായം കണക്കിലെടുത്താണ് ശിവദാസ മേനോനെയും പാലോളിയെയും സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കിയത്. പി.ബി അംഗമായി തെരഞ്ഞെടുക്ക പ്പെടുകയും ചുമതലകള്‍ വര്‍ദ്ധിച്ചതിനാലമാണ് ബേബിയെ ഒഴിവാക്കിയത്.

 

Share news
error: Content is protected !!
Scroll to Top