വാംഗഡൈ സറ്റേഡിയം വാഗ്വാദം : ഷാരൂഖിനെതിരെ കേസ്

മുംബൈ : കല്‍ക്കത്ത നൈറ്റ്  റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ മുബൈ വാംഗ്ഡ സ്‌റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മല്‍സരത്തിനുശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളോടും സുരക്ഷ ഉദ്യോഗസ്തരോടും മോശമായി പെരുമാറി എന്ന പരാതിയില്‍ സൂപ്പര്‍താരം ഷാരൂഖ് ഖാനെതിരെ മുംബൈ പോലീസ് കേസെടുത്തു.

ഷാരൂഖിനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് മുംബൈ മറൈന്‍ ഡ്രൈവ് പോലീസ് ് സ്‌റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാംഗഡെ സ്‌റ്റേഡിയത്തിലെ സുരക്ഷാഭടന്‍ വികാസ് ഡാല്‍വിയെ കയ്യേറ്റം ചെയ്തു എന്ന പരാതിയിലാണ് കേസ്.
ഇതിനിടെ കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകൂടിയായ ഷാരൂഖിന് മുംബൈ വാംഗ്ഡ സ്റ്റേഡിയത്തില്‍ വിലക്കിന്് നീക്കം. വിലാസ്‌റാവു ദേശ്മുഖ് അടക്കമുള്ള മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ അപമാനിച്ചു എന്നാരോപിച്ചാണ് ഈ നീക്കം.

എന്നാല്‍ താന്‍ ആരേയും കയ്യേറ്റം ചെയ്തില്ലെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും, സ്ത്രീകളോടും കുട്ടികളോടും മോശമായി പെരുമാറിയതില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അദേഹം വ്യക്തമാക്കി.

ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. മത്സരത്തില്‍ കൊല്‍ക്കത്ത ജയിച്ചതോടെ കിംഗ് ഖാന്‍ ആവേശത്തിലായി. ആവേശഭരിതനായ ഖാന്‍ ഗ്രൗണ്ടിലേക്കിറങ്ങാന്‍ ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് രംഗം വഷളാവാന്‍ കാരണം. രോഷം പൂണ്ട ഷാറൂഖും കൂട്ടാളികളും ഉദ്യോഗസ്ഥരോട് തട്ടിക്കയരുകയും ചെറിയതോതില്‍ കയ്യേറ്റത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top