Section

malabari-logo-mobile

ലോക വിറ്റിലിഗോ ദിനം ആചരിച്ചു

HIGHLIGHTS : മലപ്പുറം: ഈ വര്‍ഷത്തെ ലോക വിറ്റിലിഗോ ദിനം (വെള്ളപാണ്ട്) മഞ്ചേരി മെഡിക്കല്‍ കോളേജ് കോഫറന്‍സ് ഹാളില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: എം.പി. ശ...

മലപ്പുറം: ഈ വര്‍ഷത്തെ ലോക വിറ്റിലിഗോ ദിനം (വെള്ളപാണ്ട്) മഞ്ചേരി മെഡിക്കല്‍ കോളേജ് കോഫറന്‍സ് ഹാളില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: എം.പി. ശശി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ: നന്ദകുമാര്‍ കെ.വി., അദ്ധ്യക്ഷത വഹിക്കുകയും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ: സിന്ധു സി.ബി. സ്വഗതവും, ഡോ: ഫസല്‍ നന്ദിയും രേഖപ്പെടുത്തി. ഡോ: അബ്ദുള്‍ റസാക്ക്, ഡോ: നിമിത, ഡോ: ശ്രീബിജു എം.കെ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രോഗികളുടെ സംശയ നിവാരണത്തിന് പാനല്‍ ചര്‍ച്ചയും ഡോ: മുഹമ്മദ് ബാസില്‍ കെ.കെ.യുടെ നേതൃത്വത്തില്‍ രോഗികളുടെ ക്ഷേമ പ്രവര്‍ത്തന കൂട്ടായ്മക്കും രൂപം നല്‍കി.

നൂതന വെള്ളപ്പാണ്ട് ചികിത്സയായ തൊലി മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ (മെലനംസൈറ്റ് ട്രാന്‍സ്പ്ലാന്റേഷന്‍) ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുമെന്നും കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. സംഘാടന പ്രവര്‍ത്തനത്തിന് കെ. സോമന്‍ എ.എല്‍.ഒ., എസ്.ടി.ഐ. കൗസിലര്‍ രാഗേഷ് സി. യും ഡോക്ടര്‍മാരായ ഡോ: സത്താര്‍, ഡോ: റജവ, ഡോ: നുസൈബ നേതൃത്വം വഹിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!