യുവതിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി.

പരപ്പനങ്ങാടി: ഇന്ന് രാവിലെ 11 മണിയോടെ പരപ്പനങ്ങാടി ആലുങ്ങല്‍ ബദര്‍പള്ളിക്ക് സമീപത്ത് കടലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.

 
കോഴിക്കോട് ജില്ലയിലെ കടലുണ്ടി ചെറിയതുരുത്തി അമ്പാത്ത് വാസുദേവന്റെ മകള്‍ ഷൈനി(28) യുടെ മൃതദേഹമാണ് ഇതെന്ന് സ്ഥലത്തെത്തിയ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സന്തോഷ് ആണ് ഭര്‍ത്താവ്. ഷൈനിയെ ഇന്നലെ രാത്രി മുതല്‍ കാണാതായിരുന്നു.

 
മൃതദേഹം കണ്ട മല്‍സ്യത്തൊഴിലാളികളാണ് വിവരം പോലീസിലറിയിച്ചത്. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് മൃതദേഹം കരയിലേക്ക് എടുക്കുകയായിരുന്നു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു.

 

Share news
error: Content is protected !!
Scroll to Top