Section

malabari-logo-mobile

യാക്കൂബ്‌ മേമനെ തൂക്കിലേറ്റരുത്‌;സിപിഐഎം

HIGHLIGHTS : ദില്ലി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ്‌ മേമന്റൈ വധശിക്ഷ നടപ്പിലാക്കരുതെന്ന്‌ സിപിഐഎം പോളിറ്റ്‌ ബ്യൂറോ ആവശ്യപ്പെട്ടു. വധശിക്ഷ ജീവപര്യന്തമായി ഇ...

memanദില്ലി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ്‌ മേമന്റൈ വധശിക്ഷ നടപ്പിലാക്കരുതെന്ന്‌ സിപിഐഎം പോളിറ്റ്‌ ബ്യൂറോ ആവശ്യപ്പെട്ടു. വധശിക്ഷ ജീവപര്യന്തമായി ഇളവ്‌ ചെയ്യണം എന്നും രാജീവ്‌ ഗാന്ധി വധത്തിലെ പ്രതികളുടെ വധശിക്ഷ പോലും ജീവപര്യന്തമായി കുറച്ചതാണ്‌. മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രധാന പ്രതികളെല്ലാം ഇപ്പോഴും സ്വതന്ത്രരായി നടക്കുമ്പോള്‍ യാക്കൂബ്‌ മേമനെ മാത്രം തൂക്കിലേറ്റുന്നത്‌ കൊണ്ട്‌ നീതി നടപ്പാക്കപ്പെടില്ലെന്നും പി ബി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. മേമന്റെ രണ്ടാമത്തെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ വധശിക്ഷ ഈ മാസം 30 ന്‌ നടപ്പാക്കാനിരിക്കെയാണ്‌ സിപിഐഎം വാര്‍ത്താക്കുറിപ്പിറക്കിയത്‌.

1993 മാര്‍ച്ച്‌ 12 നാണ്‌ 257 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന പരമ്പര നടന്നത്‌. ചാര്‍ഡേഡ്‌ അക്കൗണ്ടന്റായ യാക്കൂബ്‌ മേമനും സഹോദരന്‍ ഇബ്രാഹിം മുഷ്‌താഖ്‌ ടൈഗര്‍ മേമനൊപ്പം ആസൂത്രണം ചെയ്‌തുവന്നൊണ്‌ കേസ്‌.

sameeksha-malabarinews

2007 ല്‍ ടാഡ കോടതിയാണ്‌ യാക്കൂബ്‌ മേമന്‌ വധസിക്ഷ വിധിച്ചത്‌. ദാവൂദ്‌ ഇബ്രാഹിമും ടൈഗര്‍ മേമനും അടക്കമുള്ളവരാണ്‌ സ്‌ഫോടനം ആസൂത്രണം ചെയ്‌തതെന്നാണ്‌ സിബിഐയുടെ പക്ഷം. മുഖ്യ ആസൂത്രണം, കുറ്റകൃത്യത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങിയവ കുറ്റങ്ങളും മേമനുമേലുണ്ട്‌. 21 ലക്ഷം രൂപ തന്റെ ബന്ധങ്ങളുപയോഗിച്ച്‌ മേമന്‍ സ്‌ഫോടന പദ്ധതി നടത്താന്‍ സ്വരൂപിച്ചുവെന്നാണ്‌ കുറ്റപത്രത്തില്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!