Section

malabari-logo-mobile

പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം.

HIGHLIGHTS : കോട്ടയം: ബസ്സില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്ന ഞരമ്പുരോഗികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് 24 കാരിയായ

കോട്ടയം: ബസ്സില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്ന ഞരമ്പുരോഗികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് 24 കാരിയായ കൊച്ചിയിലെ ഒരു പെണ്ണ് കാണിച്ചുതരുന്ന വീഡിയോ ക്ലിപ്പിംങ് സോഷ്യല്‍ നെറ്റവര്‍ക്കുകളിലൂടെ കത്തിപ്പടരുകയാണ്.

[youtube]http://www.youtube.com/watch?v=CdGcCA9LlSY[/youtube]

sameeksha-malabarinews

സോഷ്യല്‍ നെറ്റവര്‍ക്കുകളില്‍ പടരുന്ന ഈ വീഡിയോക്ലിപ്പിംങില്‍ നഗരത്തിലെ ഒരു സിറ്റിബസ്സില്‍ യാത്രചെയ്യുന്ന ഏതോ പയ്യന്‍മാര്‍ മൊബൈലില്‍ പകര്‍ത്തിയ യാത്രാകാഴ്ചകളാണ് നിങ്ങളാദ്യം കാണുക. പിന്നീടവര്‍ സൂം ചെയ്യുന്നത് ബസ്സിനകത്ത് ഒരു ചെറുപ്പക്കാരിയെ തൊട്ടുരുമ്മി ശല്യപ്പെടുത്തുന്ന ഒരു ഞരമ്പുരോഗിയായ യുവാവിന്റെ കോപ്രായങ്ങളാണ്. തൊട്ടുപുറകെ അതാവരുന്നു തന്നെ അപമാനിച്ച യുവാവിനു നേരെ ശക്തമായി പ്രതികരിക്കുന്ന യുവതിയുടെ മുഖം. അവര്‍ അവിടെ വെച്ചുതന്നെ ആ പൂവാലനെ ശരിക്കും കൈകാര്യം ചെയ്യുന്നു. അപ്പോള്‍ യൂട്യൂബില്‍ ഈ ദൃശ്യം കാണുന്നവര്‍ ഉറപ്പിച്ചു പറയുന്നു ‘പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം’…. ഇതേസമയം സ്‌ക്രീനില്‍ തെളിഞ്ഞുവരും ഷീ ഈസ് 24 ഫിമെയില്‍ കൊച്ചി, പിന്നാലെ 22 ഫിമെയില്‍ കോട്ടയം, ‘ഒരു ആഷിഖ് അബു സിനിമ എന്നു വരുമ്പോഴാണ് പ്രേക്ഷകന്‍ ആശയകുഴപ്പത്തിലാവുക.
സംശയിക്കേണ്ട ഇത് ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ 22 ഫിമെയില്‍ കോട്ടയത്തിന്റെ ട്രെയിലര്‍ തന്നെ. ഇതിനു പുറമെ രണ്ടു വീഡിയോകള്‍ കൂടി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്്. പാര്‍ക്കില്‍ ഒളിഞ്ഞു നോട്ടക്കാരെ കൈകാര്യം ചെയ്യുന്ന കൊല്ലത്തെ 36 കാരിയുടെയും ബൈക്കിലെത്തി മാല പൊട്ടിച്ചോടുന്ന ചെറുപ്പക്കാരനെ ഇടിച്ചു താഴെയിടുന്ന മറ്റൊരു ഫിമെയലിന്റെയും. വളരെ റിയലിസ്റ്റിക് രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ വ്യത്യസ്തമായ പ്രമോകള്‍ ഒരുക്കിയിരിക്കുന്നത് ഡിമല്‍ ഡെന്നീസാണ്.

 

ഒരു ദോശയുണ്ടാക്കിയ കഥ പറഞ്ഞ് കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിമാറിയ സാള്‍ട്ട് ആന്റ് പെപ്പര്‍ ഒരുക്കിയ ആഷിക് അബു തന്റെ പുതിയ ചിത്രത്തിനൊരുക്കിയ ഈ പരസ്യതന്ത്രം വിജയിച്ചിരിക്കുകയാണ്.
റീമാ കല്ലിങ്കലിനെയും ഫഹദ് ഫാസിലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന 22 ഫിമെയില്‍ കോട്ടയം മലയാള സിനിമയില്‍ ഒരു പുത്തന്‍ തരംഗം സൃഷ്ടിക്കുമെന്നു തന്നെ കരുതാം……..

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!