Section

malabari-logo-mobile

തിരൂരില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങും

HIGHLIGHTS : തിരൂരില്‍ തെരുവില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നുവയസ്സുകാരിയായ നാടോടി ബാലികയെ ക്രൂരമായി

തിരൂര്‍ തിരൂരില്‍ തെരുവില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നുവയസ്സുകാരിയായ നാടോടി ബാലികയെ ക്രൂരമായി പീഢിപ്പിച്ച കേസിന്റെ വിചാരണ വരുന്ന 20 തിയ്യതി ചൊവ്വാഴ്ച മഞ്ചേരി സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. കേസിലെ പ്രതിയായ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി മുഹമ്മദ് ജാസിം(23) ഇപ്പോള്‍ മഞ്ചേരി ജയിലില്‍ റിമാന്റിലാണ്.

തിരൂര്‍ സിഐ റാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്..വിചാരണ 24ാം തിയ്യതിവരെ നീളുമെന്നാണ് കരുതുന്നത്. കേസില്‍ പരാതിക്കാരില്ലാത്തതിനാല്‍ പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.

sameeksha-malabarinews

മാര്‍ച്ച് മാസത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവമുണ്ടായത് തിരൂര്‍ ജില്ലാ ആശുപത്രിയ്ക്കടുത്ത് അര്‍ദ്ധരാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി അതിക്രൂരമായി പ്രകൃതിവിരൂദ്ധപീഢനത്തിന് ഇരയാക്കുകയായിരുന്നു.. പിന്നിട് മൃതപ്രായയായ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ജാസിമിനെ രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് നിന്നാണ് പോലീസ് പിടികൂടിയത്്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ ദീര്‍ഘനാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനായത്. തിരൂര്‍ പോലീസ് കേസന്വേഷണത്തിലും ഈ കുഞ്ഞിന് സംരക്ഷണം നല്‍കുന്നതിലും ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ വിചരാണവേളയില്‍ മുഹമ്മദ് ജാസിമിനു വേണ്ടി ചില പ്രഗതഭരായ അഡ്വേക്കറ്റുമാര്‍ ഹാജരാകുന്നുണ്ടെന്നാണ് സൂചന

 

തിരൂരില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!