Section

malabari-logo-mobile

പഞ്ചാബ്‌ പീഡനം ദൈവവിധിയെന്ന മന്ത്രിയുടെ പ്രസ്‌താവന വിവാദത്തില്‍

HIGHLIGHTS : ചണ്ഡീഗഡ്‌: പഞ്ചാബിലെ മോഗയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച്‌ അമ്മയെയും മകളെയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവം ദൈവവിധിയാണെന്ന മന്ത്രിയുടെ

panchabചണ്ഡീഗഡ്‌: പഞ്ചാബിലെ മോഗയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച്‌ അമ്മയെയും മകളെയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവം ദൈവവിധിയാണെന്ന മന്ത്രിയുടെ പ്രസ്‌താവ വിവാദത്തില്‍. ബസില്‍ വെച്ചുണ്ടായ പീഡന ശ്രമത്തിനിടെ പെണ്‍കുട്ടിയെ പുറത്തേക്കെറിയുകയും മരണപ്പെടുകയും ചെയ്‌തിരുന്നു.

സംഭവത്തെ തുടര്‍ന്ന്‌ പ്രതിഷേധം ശക്തമായിരിക്കെയാണ്‌ അവിടത്തെ വിദ്യഭ്യാസമന്ത്രി സുര്‍ജിത്‌ സിങ്‌ രാഖിന്റെ വിവാദ പ്രസ്‌താവന.

sameeksha-malabarinews

ദൈവവിധി തടയാന്‍ ആര്‍ക്കും കഴിയില്ല. കാറുകളും വിമാനങ്ങളും പോലും അപകടത്തില്‍പ്പെടുന്നു.ഇതെല്ലാം ദൈവത്തിന്‌ വിട്ടുകൊടുക്കുക മാത്രമാണ്‌ പോംവഴിയെന്നുമാണ്‌ ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ സുര്‍ജിത്‌ സിങ്‌ പറഞ്ഞത്‌.

ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രി പ്രകാശ്‌ സിങ്‌്‌ ബാദലിന്റെ മകനുമായ സുഖ്‌ബീര്‍ സിങ്‌ ബാദലിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ്‌ കമ്പനിയുടെ ബസ്സില്‍ വച്ചാണ്‌ സംഭവം നടന്നത്‌.

സുഖ്‌ബീര്‍ സിങ്‌ ബാദലിനെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പെണ്‍കുട്ടിയുടെ സംസ്‌ക്കാരം നടത്താന്‍ വീട്ടുകാര്‍ വിസമ്മതിച്ചു. സര്‍്‌ക്കാര്‍ നല്‍കിയ ഇരുപതുലക്ഷം രൂപ വീട്ടുകാര്‍ നിരസിക്കുകയും ചെയ്‌തു. പരിക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മയ്‌ക്ക്‌ സര്‍്‌ക്കാര്‍ വാഗ്‌ദാനം നല്‍കിയ ജോലിയും കുടുംബം നിരസിച്ചിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!