Section

malabari-logo-mobile

ന്യൂനപക്ഷങ്ങളുടെ പരാതി പരിഹാരത്തിന് ആത്മാര്‍ഥ ശ്രമം നടത്തും – ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

HIGHLIGHTS : മലപ്പുറം: ന്യൂനപക്ഷ വിഭാഗങ്ങളുടെ പരാതി പരിഹാരത്തിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആത്മാര്‍ഥ ശ്രമം നടത്തുമെ് ചെയര്‍മാന്‍ റി'. ജഡ്ജ് പി.കെ. ഹനീഫ പറഞ്ഞു...

malappuram-collectrat-conferance-halil-nadanna-noonapaksha-commission-sittingമലപ്പുറം: ന്യൂനപക്ഷ വിഭാഗങ്ങളുടെ പരാതി പരിഹാരത്തിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആത്മാര്‍ഥ ശ്രമം നടത്തുമെ് ചെയര്‍മാന്‍ റി’. ജഡ്ജ് പി.കെ. ഹനീഫ പറഞ്ഞു. മലപ്പുറത്ത് കമ്മീഷന്റെ സിറ്റിങിനു ശേഷം സംസാരിക്കുകയായിരുു ചെയര്‍മാന്‍. ന്യൂനപക്ഷങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ നി് ലഭിക്കേണ്ട അവകാശങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുകയും വീഴ്ചകളുണ്ടെങ്കില്‍ ബന്ധപ്പെ’ വകുപ്പുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെ് പി.കെ. ഹനീഫ പറഞ്ഞു. കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം. തോമസും പങ്കെടുത്തു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നട സിറ്റിങില്‍ 40 പരാതികള്‍ പരിഗണിച്ചു. 20 പരാതികള്‍ വിചാരണയ്ക്കായി നവംബര്‍ 26 ന് നടക്കു സിറ്റിങിലേക്ക് മാറ്റി. പുതുതായി എ’ു പരാതികള്‍ നേരില്‍ സ്വീകരിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ യഥാസമയം ഒഴിവുകള്‍ റിപ്പോര്‍’് ചെയ്യാത്തത്, പി.എസ്.സി. ലിസ്റ്റില്‍ നി് നിയമനം വൈകുത്, സര്‍വീസ് പെന്‍ഷന്‍ അനുവദിക്കാത്തത്, വീടുകള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കാത്തത്, പൊലീസ് അതിക്രമങ്ങള്‍ തുടങ്ങിയ പരാതികളാണ് സിറ്റിങില്‍ പരിഗണിച്ചതെ് ചെയര്‍മാന്‍ പറഞ്ഞു.
പരാതികള്‍ കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്കും ഇ-മെയിലിലേക്കും അയക്കാമെും അതത് ജില്ലകളില്‍ നടക്കു തൊ’ടുത്ത സിറ്റിങുകളില്‍ ഈ പരാതികള്‍ പരിഗണിക്കുമെും അദ്ദേഹം അറിയിച്ചു. വിലാസം: രജിസ്ട്രാര്‍, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, ശാസ്തമംഗലം, തിരുവനന്തപുരം, 695010. ഇ-മെയില്‍: kscminorities@gmail.com

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!