താനൂരില്‍ യുവതിയുടെ സ്വര്‍ണ്ണച്ചെയിന്‍ പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി

താനൂര്‍: യുവതിയുടെ സര്‍ണ്ണചെയിന്‍ പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി. യുവാവിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് റെയിലിനരികില്‍ കുഴിച്ചിട്ട ചെയിന്‍ കണ്ടെടുത്തു.

മൂലക്കല്‍ സമദാനി റോഡില്‍ താമസിക്കുന്ന കാവുങ്ങല്‍പറമ്പില്‍ റഷീദ് (36) ആണ് യുവതിയുടെ ചെയിന്‍ പൊട്ടിച്ചത്. വ്യാഴാഴ്ച പകല്‍ 11 ഓടെയാണ് സംഭവം.

കുന്നുംപുറം സ്വദേശിയായ യുവതി സ്‌കൂള്‍പ്പടി റെയില്‍വേലൈനരികിലൂടെ നടന്നു പോകുന്നതിനിടെയാണ് താനൂരിലെ ഓട്ടോ ഡ്രൈവറായ യുവാവ് ചെയിന്‍ പൊട്ടിച്ചത്. പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്തു.

 

Share news
error: Content is protected !!
Scroll to Top